ബഹ്‌റൈൻ നിറക്കൂട്ട് ചാരുംമ്മുട് പ്രവാസി കുട്ടായ്മ രക്തദാന ക്യാമ്പ് നടത്തി


മനാമ; ബഹ്‌റൈൻ നിറക്കൂട്ട് ചാരുംമ്മുട് പ്രവാസികുട്ടായ്മയുടെ മൂന്നാമത് രക്തദാന ക്യാമ്പ് സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് നടന്നു. രക്തദാന ക്യാമ്പിൽ അൻപതില്പരം ആളുകൾ പങ്കെടുത്തു. പ്രസിഡന്റ് അശോകൻ താമരക്കുളം, സെക്രട്ടറി ബോണി മുളപ്പാംപള്ളിൽ, ട്രഷറർ സാമുവേൽ മാത്യു, കോർഡിനേറ്റർമാരായ സന്തോഷ് വർഗീസ്, പ്രവീൺ കുമാർ, ലിബിൻ സാമുവേൽ, ഉപദേശക സമിതി അംഗങ്ങളായ സിബിൻ സലിം, ഗിരീഷ് കുമാർ, ജിനു ജി എന്നിവർ നേതൃത്വം നൽകി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed