ബഹ്‌റൈനിൽ റോഡ് സുരക്ഷ വർദ്ധിപ്പിച്ചതായി ട്രാഫിക്ക് മന്ത്രാലയം


മനാമ; രാജ്യത്ത് പുതിയ അദ്ധ്യയന വർഷം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിൽ റോഡ് സുരക്ഷ വർദ്ധിപ്പിച്ചതായി ട്രാഫിക്ക് മന്ത്രാലയം അധികൃതർ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ ​ഗ്രീൻ ലെവലിലേയ്ക്ക് മാറിയതോടെ സർക്കാർ സ്കൂളുകളിൽ ചുരുങ്ങിയ തോതില്ലെങ്കിലും നേരിട്ടുള്ള ക്ലാസുകൾ സെപ്തംബർ ഏഴ് മുതൽ ആരംഭിക്കാനിരിക്കെയാണ് ഈ നടപടി. കഴിഞ്ഞ വർഷം ഫെബ്രവരി 26നായിരുന്നു കോവിഡ് വ്യാപനം കണക്കിലെടുത്ത് വിദ്യാലയങ്ങൾ നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെച്ചത്. വീണ്ടും വിദ്യാർത്ഥികൾ വിദ്യാലയങ്ങളിലെത്തുന്നത് കണക്കിലെടുത്ത് റോഡുകളിലും സിഗ്​നലുകളിലും കൂടുതൽ ട്രാഫിക്​ പൊലീസുകാരെ വിന്യസിച്ചതടക്കം നിരവധി മുന്നൊരുക്കങ്ങളാണ് ട്രാഫിക്ക് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു. ഇത് കൂടാതെ സ്​കൂളുകൾക്ക്​ സമീപമുള്ള റോഡുകളിൽ കമ്യൂണിറ്റി പൊലീസിന്റെ സഹായവുമുണ്ടാകും. അതേസമയം ഇന്ത്യക്കാർ ഉൾപ്പടെ പ്രവാസികളായവരുടെ കുട്ടികൾ പഠിക്കുന്ന സ്വകാര്യ വിദ്യാലയങ്ങളി‍ൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed