പ്രവാസിക്ക് തുണ നിസ്വാർഥരായ സാമൂഹികപ്രവർത്തകർ; സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

മനാമ; പ്രവാസിക്ക് തുണ നിസ്വാർഥരായ സാമൂഹികപ്രവർത്തകരാണെന്ന് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ ചാപ്റ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നന്മയുടെയും സാഹോദര്യത്തിന്റെയും യഥാർഥ മുഖം എന്താണെന്ന് കോവിഡ് കാലം നമ്മെ പഠിപ്പിച്ചെന്നും സ്വാമി പറഞ്ഞു. ഓൺലൈൻ യോഗത്തിൽ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡൻറ് ജോൺ ഐപ്പ് അധ്യക്ഷത വഹിച്ചു. ജി.സി.സി പ്രസിഡൻറ് ബഷീർ അമ്പലായി ചാപ്റ്റർ ഭാരവാഹികളെ പരിചയപ്പെടുത്തി. ജി.എം.എഫ് ചെയർമാൻ റാഫി പാങ്ങോട്, സെക്രട്ടറി അഡ്വ. സന്തോഷ് കെ. നായർ, മീഡിയ കോഓഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ എന്നിവർ സംഘടനയുടെ ലക്ഷ്യങ്ങളും പരിപാടികളും അവതരിപ്പിച്ചു.ബഹ്‌റൈനിലെ സാമൂഹിക, സന്നദ്ധസേവന, മാധ്യമരംഗത്തെ പ്രമുഖരായ സോമൻ ബേബി, ഡോ. ബാബു രാമചന്ദ്രൻ, അമ്പിളിക്കുട്ടൻ, ഫ്രാൻസിസ് കൈതാരത്ത്, നാസർ മഞ്ചേരി, ജനാർദനൻ, ജി.എം.എഫിന്റെ ഇതര ഗൾഫ് രാജ്യങ്ങളിലെ നേതാക്കളായ അഡ്വ. മനു ഗംഗാധരൻ, അബ്ദുൽ അസീസ് പവിത്ര, അൻവർ അബ്ദുല്ല, നിഹാസ് ഹാഷിം, നാസർ കല്ലറ, ഇബ്രാഹീം പട്ടാമ്പി, അനിൽ വെഞ്ഞാറമൂട്, മജീദ് ചിങ്ങോലി, ജോളി കുര്യൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് നജീബ് കടലായി സ്വാഗതവും ജനറൽ സെക്രട്ടറി കാസിം പാടത്തകായിൽ നന്ദിയും പറഞ്ഞു.