ബം​ഗ്ലാദേശ് സ്വദേശികൾക്ക് ക്വറൈന്റൻ സൗകര്യമൊരുക്കി അൽ ഹിലാൽ ഹെൽത്ത് കെയർ ​ഗ്രൂപ്പ്


മനാമ: അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് ബഹ്റൈനിലെ ബംഗ്ലാദേശി സമൂഹത്തിന് മിതമായനിരക്കിൽ ക്വാറൻറീൻ സേവനം ആരംഭിച്ചു. ബഹ്‌റൈൻ ബംഗ്ലാദേശ് സൊസൈറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.സൽമാബാദ് അൽ ഹിലാൽ  ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബംഗ്ലാദേശ് എംബസിയിലെ ലേബർ കോൺസുലാർ ശൈഖ് മുഹമ്മദ് തൗഹിദുൽ ഇസ്ലാം, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, ആസിഫ് മുഹമ്മദ്, സഹൽ ജമാലുദ്ദീൻ, ബഹ്‌റൈൻ ബംഗ്ലാദേശ് സൊസൈറ്റി പ്രസിഡൻറ് ആസിഫ് അഹമ്മദ് എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ കൂടുതൽ വിവരങ്ങൾക്ക് 33553461 എന്ന നമ്പറിൽ അനാം ബച്‌ലാനിയുമായി ബന്ധപ്പെടാവുന്നതാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed