മുഹറഖ് മലയാളി സമാജം വനിതാ വേദി ഓൺലൈൻ ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു


മനാമ; മുഹറഖ് മലയാളി സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു. പ്രതിസന്ധി കാലത്തെ മാനസിക പ്രയാസങ്ങൾ, ഓൺലൈൻ പഠനം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ഉളവാക്കുന്ന വ്യാകുലതകളും,മാനസിക സമ്മർദ്ദവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത മനശാസ്ത്ര വിദഗ്ദ്ധനുo കൗൺസിലറും ആയ ഡോക്ടർ ജോൺ പനക്കലും, വ്യായാമത്തിന്റെ പ്രാധാന്യം ദൈനംദിന ജീവിതത്തിൽ എന്ന വിഷയത്തെ കുറിച്ച് കാലിക്കറ്റ്‌ പി ആർ ടി സി എക്സിക്യൂട്ടീവ് ഡയറക്ടർ ക്യാപ്റ്റൻ സറീന നവാസുമാണ് ക്ലാസുകൾ നയിക്കുന്നത്. ജൂലൈ 16ന് വെള്ളിയാഴ്ച്ച വൈകിട്ട് ബഹ്‌റൈൻ സമയം 5മണി മുതൽ സൂം പ്ലാറ്റ്ഫോമിൽ കൂടെ നടക്കുന്ന ക്ലാസുകളെ പറ്റി കൂടുതൽ അറിയാൻ 36748868 അല്ലെങ്കിൽ 39312388 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed