വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു


വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും പ്രഥമ ഡബ്യുഎംസി ഗോൾഡൻ ഗ്ലോബൽ എക്സലൻസ് അവാർഡ് ദാന ചടങ്ങും ഓൺലൈൻ പ്ലാറ്റഫോമിലൂടെ നടന്നു. കേരള ഫിഷറീഷ് - സാംസ്കാരിക വകുപ്പ് മന്ത്രി, സജി ചെറിയാൻ ഉദ്ഘാടകനും മുഖ്യാതിഥിയുമായിരുന്ന ചടങ്ങിൽ കിഡ്നി ഫൌണ്ടേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവീസ് ചിറമ്മൽ, പ്രശസ്ത കവിയും ഗാനരചിയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ്മ എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. WMC ഗോൾഡൻ ഗ്ലോബൽ എക്സലൻസ് അവാർഡ് ജേതാവ് പി. വി. രാധാകൃഷ്ണപിള്ള, പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാക്കളായ കെ. ജി. ബാബുരാജ്, സോമൻ ബേബി, വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോക്ടർ. പി.എ. ഇബ്രാഹിം ഹാജി , പ്രസിഡണ്ട് ഗോപാല പിള്ള , ജനറൽ സെക്രട്ടറി ഗ്രിഗറി മേടയിൽ, ട്രഷറർ തോമസ് അറമാങ്കുടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. എബി തോമസ് സ്വാഗതവും പ്രേംജിത് നന്ദിയും പറഞ്ഞ പരിപാടിയിൽ മിഡിൽ ഈസ്റ്റ് പ്രസിഡന്റ് രാധാകൃഷ്‌ണൻ തെരുവത്ത്, ബഹറിൻ പ്രൊവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവൽ, ചെയർമാൻ ബാബു കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed