നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ

മനാമ: ആലപ്പുഴ ജില്ലയിലെ നൂറനാട്, ചുനക്കര, താമരക്കുളം, പാലമേൽ പഞ്ചായത്തുകളിലെയും പരിസരപ്രദേശങ്ങളിലെയും ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മയായ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ വാർഷിക പൊതുയോഗവും അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പൂർണമായും ഓൺലൈൻ ആയി ആണ് പൊതുയോഗം സംഘടിപ്പിച്ചത്.
രക്ഷാധികാരി സിബിൻ സലിം വരണാധികാരി ആയി നടന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ അശോകൻ താമരക്കുളം പ്രസിഡന്റും ബോണി മുളപ്പാംപള്ളിൽ സെക്രട്ടറിയും സാമുവേൽ മാത്യു ട്രഷററും ആയുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. എബി ജോർജ്ജ് (വൈസ് പ്രസിഡന്റ്), ഹാഷിം (ജോയിന്റ് സെക്രട്ടറി), സനിൽ (എന്റർടൈൻമെന്റ് സെക്രട്ടറി) എന്നിവർ അടങ്ങിയ നിർവാഹക സമിതിയിൽ രഞ്ജിത് ഉണ്ണിത്താൻ, ഡെഫി ഡാനിയൽ, പ്രവീൺ, പ്രസന്നകുമാർ, ലിബിൻ സാമുവേൽ, .ജിമ്മി ജോർജ്ജ് എന്നിവരാണ് മറ്റ് അംഗങ്ങൾ. ഉപദേശക സമിതി അംഗങ്ങൾ ആയി സുമേഷ്, ദീപക് പ്രഭാകർ, പ്രദീപ് ദിവാകരൻ, സന്തോഷ് വർഗ്ഗീസ്, സിബിൻ സലിം, ഗിരീഷ് കുമാർ, അജിത്, .ജിനു ജി എന്നിവരെ തിരഞ്ഞെടുത്തു.
നാട്ടിലെ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിനായി നാട്ടിലുള്ള അംഗങ്ങൾ ആയ സുരേഷിനെയും പ്രമോദിനെയും ചുമതലപ്പെടുത്തി. സംഘടനയിൽ അംഗമാകാൻ താല്പര്യമുള്ള നൂറനാട്, ചുനക്കര, താമരക്കുളം, പാലമേൽ പഞ്ചായത്തുകളിലെയും പരിസരപ്രദേശങ്ങളിലുമുള്ള ബഹ്‌റൈൻ പ്രവാസികൾ 66671555, 39882829 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.