ബഹ്റൈനിൽആറ് ആരോഗ്യകേന്ദ്രങ്ങൾ കൂടി ഇരുപ്പത്തിനാല് മണിക്കൂറും തുറന്ന് പ്രവർത്തിക്കും


മനാമ:  രാജ്യത്തെ ആരോഗ്യമേഖലയിലെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ ആറ് ആരോഗ്യകേന്ദ്രങ്ങൾ കൂടി ഇരുപ്പത്തിനാല് മണിക്കൂറും തുറന്ന് പ്രവർത്തിക്കും. നിലവിൽ ഇത് മൂന്നാണ്. പുതിയ തീരുമാനത്തോടെ മുഹറഖ് ഗവർണറേറ്റിലെ നോർത്ത് മുഹറഖ് ഹെൽത്ത് സെന്റർ, ബിബികെ സെന്റർ, സതേൺ ഗവർണറേറ്റിലെ ഹമദ് കാനൂ ഹെൽത്ത് സെന്ററർ, യൂസഫ് എഞ്ചിനിയർ ഹെൽത്ത് സെന്റർ, ജോ അസ്കർ സെന്ററുകൾ, കാപ്പിറ്റൽ ഗവർണറേറ്റിലെ സിത്ര ഹെൽത്ത് സെന്റർ, ജിദാഫ്സ് ഹെൽത്ത് സെന്റർ, നോർത്തേൺ ഗവർണറേറ്റിലെ മുഹമ്മദ് ജാസിം കാനൂ ഹെൽത്ത് സെന്റർ, ഷെയ്ഖ് ജാബിർ ഹെൽത്ത് സെന്റർ എന്നിവയാണ് രോഗികളെ സഹായിക്കാനായി മുഴുവൻ സമയവും പ്രവർത്തിക്കുന്നത്.

ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഈ നടപടി.

You might also like

Most Viewed