കേരള ക്രിക്കറ്റ് ലീഗിൽ ലഭിച്ച മുഴുവൻ തുകയും സഹതാരങ്ങൾക്കും പരിശീലകർക്കും നൽകി സഞ്ജു സാംസൺ

ഷീബ വിജയൻ
കൊച്ചി I സഹതാരങ്ങൾക്ക് സഞ്ജുവിന്റെ സമ്മാനം. കേരള ക്രിക്കറ്റ് ലീഗിൽ ലഭിച്ച തുക സഹതാരങ്ങൾക്കും പരിശീലകർക്കും നൽകി സഞ്ജു സാംസൺ. ലേലത്തിൽ ലഭിച്ച 26.8 ലക്ഷം രൂപയാണ് സഞ്ജു നൽകുക. കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ കിരീട നേട്ടത്തിന് പിന്നാലെയാണ് സഞ്ജുവിന്റെ പ്രഖ്യാപനം. KCL ചരിത്രത്തിലെ റെക്കോർഡ് തുകയായ 26.8 ലക്ഷത്തിനായിരുന്നു സഞ്ജുവിനെ കൊച്ചി ടീം സ്വന്തമാക്കിയത്.
നേരത്തെ ആലപ്പി റിപ്പിൾസിനെതിരേ കൊച്ചി ബ്ലൂ ടെെഗേഴ്സിനെ വിജയത്തിലേക്കെത്തിക്കാൻ സഞ്ജുവിന്റെ പ്രകടനം സഹായിച്ചു. കളിയിലെ താരമായത് സഞ്ജുവായിരുന്നു. എന്നാൽ സീനിയർ താരമായ സഞ്ജു തനിക്ക് ലഭിച്ച മാൻ ഓഫ് ദി മാച്ച് ട്രോഫി കൊച്ചി ടീമിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച ഓൾറൗണ്ടർ ജെറിൻ പിഎസിന് നൽകി. ഇതിന്റെ ചിത്രം കെസിഎൽ മീഡിയ പുറത്തുവിട്ടിട്ടുണ്ട്. മത്സരത്തിൽ പന്തുകൊണ്ടും ബാറ്റുകൊണ്ടും ജെറിൻ തിളങ്ങിയിരുന്നു. യുവതാരത്തിന്റെ ഓൾറൗണ്ട് മികവിനുള്ള അംഗീകാരമായാണ് സഞ്ജു തന്റെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം യുവതാരത്തിന് നൽകിയത്.
DXCFDSDFASDFS