സാന്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

ആലപ്പുഴ: സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ അറസ്റ്റിൽ. സാന്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റിലായത്. ആലപ്പുഴ സൗത്ത് പോലീസാണ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്. ശ്രീവൽസം ഗ്രൂപ്പിൽ നിന്നും ഒരു കോടി രൂപ തട്ടിയെന്നാണ് പരാതി. ഒരു വർഷം മുൻപാണ് ശ്രീകുമാർ മേനോനെതിരെ പരാതി പോലീസിന് ലഭിച്ചത്. കേസ് രജിസ്റ്റർ ചെയ്തതോടെ ശ്രീകുമാർ മേനോൻ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ കോടതി ഇത് തള്ളിയതോടെയാണ് ശ്രീകുമാർ അറസ്റ്റിലാകുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.