സീറോ മലബാർ സോസൈറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ : തൊഴിലാളി ദിനത്തിന്റെ ഭാഗമായി സീറോ മലബാർ സോസൈറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മുന്നൂറോളം തൊഴിലാളികൾ പങ്കെടുത്ത മെഡിക്കൽ ക്യാമ്പ് അൽട്രാഡ് ജനറൽ മാനേജർ ടോണി ഉദ്ഘാടനം ചെയ്തു. ഉച്ചയോടെ ആരംഭിച്ച മെഡിക്കൽ ക്യാമ്പ് വൈകീട്ട് സമാപിച്ചു. ചടങ്ങിൽ സംബന്ധിച്ച എല്ലാവർക്കും ഇഫ്താർ കിറ്റുകളും വിതരണം ചെയ്തു.
പ്രസിഡണ്ട് ചാൾസ് ആലുക്ക കോർഗ്രൂപ്പ് ചെയർമാൻപോൾ ഉറുവ്വത്ത്, വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ സ്വാഗതവും, മെയ്ദിന പരിപാടികളുടെ കൺവീനർ ഷാജി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.