ലേബർക്യാമ്പിൽ സ​ഹായമെത്തിച്ച് ബഹ്റൈൻ ലാൽ കെയർസ്


മനാമ:  ബഹ്റൈന്‍ ലാല്‍കെയേഴ്സിന്‍റെ പ്രതിമാസജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മെയ്‌ദിനത്തിൽ ലേബർക്യാമ്പിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു. ശമ്പളം ലഭിക്കാതെ ഭക്ഷണത്തിനു ബുദ്ധിമുട്ടിക്കൊണ്ടിരുന്ന സൽമാബാദ്, ടൂബ്ലി ഏരിയയിലെ ഗാരേജുകളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കാണ് റമദാൻ മാസത്തിൽ സഹായവുമായി ലാൽകെയേഴ്‌സ് എത്തിയത്.
 
ലാൽ കെയെർസ് ബഹ്‌റൈൻ കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ, പ്രസിഡന്റ് എഫ്.എം ഫൈസൽ,  സെക്രട്ടറി ഷൈജു കംബ്രത്ത്, ട്രെഷറർ ജസ്റ്റിൻ ഡേവിസ്, ചാരിറ്റി കൺവീനർ തോമസ് ഫിലിപ്, എക്സിക്യൂട്ടിവ് അംഗങ്ങളായ രതിൻ തിലക്, സജീഷ് പന്തളം എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
 

You might also like

Most Viewed