മെയ്ദിന പരിപാടി സംഘടിപ്പിച്ച് ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ

മനാമ: മെയ് ദിന പരിപാടികളോടനുബന്ധിച്ച് അഭ്യന്തരമന്ത്രാലയത്തിന്റെയും, സിവിൽ ഡിഫൻസ് ഫോഴ്സിന്റെയും സഹകരണത്തോടെ ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. അൽബയിലെ തൊഴിലാളിക്യാമ്പിൽ വെച്ച് നടന്ന പരിപാടിയിൽ വാക്സിനേഷൻ നടപടികളെ കുറിച്ചും മാസ്ക് ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ഇവർ വിശദീകരിച്ചു. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ പങ്കെടുത്ത തൊഴിലാളികൽക്ക് മാസ്കുകളും ഗ്ലൗസുകളും നൽകി. ഇതോടൊപ്പം 260 ഓളം പേർക്ക് ഇഫ്താർ ഭക്ഷണവും ഇന്ത്യൻ ലേഡീസ് അസോസിയേഷൻ വിതരണം ചെയ്തു.