പടവ് കുടുംബവേദി മെഡിക്കൽ ക്യാന്പിന് തുടക്കമായി


മനാമ: പടവ് കുടുംബ വേദി ആസ്റ്റർ ഹോസ്പിറ്റലുമായി സഹകരിച്ച് ഏപ്രിൽ ഒന്ന് മുതൽ പത്തു വരെ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാബിന്റെ ഉദ്ഘാടനം ആസ്റ്റർ ഹോസ്പിറ്റലിന്റെ സനദ് ബ്രാഞ്ചിൽ വെച്ച് നടന്നു. പടവ് പ്രസിഡന്റ് സുനിൽ ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻകമ്മ്യൂണിറ്റി റിലീഫ് ഫണ്ട്‌ ചെയർമാൻ അരുൾ ദാസ് ക്യാന്പ് ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ, കെഎംസിസി ആക്ടിങ് പ്രസിഡന്റ് ശ്രീ.ശംസുദ്ധീൻ വെള്ളികുളങ്ങര, സാമൂഹിക പ്രവർത്തകനായ നാസർ മഞ്ചേരി, ഗഫൂർ കൈപമംഗലം, അൻവർ ഒയാസിസ്, ജയീസ്, ആസ്റ്റർ ഹോസ്പിറ്റൽ അസിസ്റ്റന്റ് മാനേജർ രജിത് രാജൻ, മാർക്കറ്റിങ് മാനേജർ ജോൺ ബ്രൈറ്റ് എന്നിവർ മെഡിക്കൽ ക്യാന്പിന് ആശംസകൾ നേർന്നു. നൗഷാദ് മഞ്ഞപാറ സ്വാഗതം പറഞ്ഞ ചടങ്ങിൽ മെഡിക്കൽ ക്യാമ്പ് പ്രോഗ്രാം കൺവീനർ, രാസിൻ ഖാൻ മെഡിക്കൽ ക്യാന്പിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഷിബു പത്തനംതിട്ട സഹൽ തൊടുപുഴ, സലാം നിലന്പൂർ, അൻവർ കൊടുവള്ളി, അഷ്‌റഫ്‌ വടകര, മണികണ്ഠൻ എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ പടവ് ജനറൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി നന്ദി രേഖപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed