ബഹ്റൈനിൽ കോവിഡ് മരണങ്ങൾ 512 ആയി


ബഹ്റൈനിൽ ഇന്നലെ കോവിഡ് കാരണം നാല് മരണങ്ങൾ കൂടി രേഖപ്പെടുത്തി. 71, 53 വയസ് പ്രായമുള്ള സ്വദേശി സ്ത്രീകൾ, 71 വയസ് പ്രായമുള്ള സ്വദേശി പുരുഷൻ, 69 വയസ് പ്രായമുള്ള വിദേശി പുരുഷൻ എന്നിവർക്കാണ്   ഇന്നലെ  ജീവൻ നഷ്ടമായത്. ഇതോടെ ആകെ കോവിഡ് മരണങ്ങൾ 512 ആയി. 261 വിദേശികൾ ഉൾപ്പടെ ഇന്നലെ 829 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7847 ആണ്. ഇന്നലെ 479 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,31, 594 ആയി. 47  പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇന്നലെ 16356 പരിശോധനകള്‍ കൂടി നടന്നതോടെ ആകെ പരിശോധനകളുടെ എണ്ണം 34,99, 615 ആയി.  നിലവിൽ 4,71,927 പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. ഇതിൽ 2,45,481  പേർ രണ്ട് ഡോസുകൾ സ്വീകരിച്ചവരാണ്. ഇന്നലെ 7887 പേർക്കാണ് വാക്സിൻ നൽകിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed