ബഹ്റൈനിൽ കോവിഡ് മരണങ്ങൾ 500 ആയി
മനാമ:
ബഹ്റൈനിൽ ഇന്നലെ കോവിഡ് കാരണം രണ്ട് മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ ആകെ കോവിഡ് മരണം അഞ്ഞൂറായി. 92 വയസ് പ്രായമുള്ള സ്വദേശി പുരുഷൻ, 40 വയസ് പ്രായമുള്ള സ്വദേശി സ്ത്രീ എന്നിവർക്കാണ് ഇന്നലെ ജീവൻ നഷ്ടമായത്. അതേസമയം 220 വിദേശികൾ ഉൾപ്പടെ ഇന്നലെ 656 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7048 ആണ്. ഇന്നലെ 628 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,28, 434 ആയി. 57 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇന്നലെ 16128 പരിശോധനകള്‍ കൂടി നടന്നതോടെ ആകെ പരിശോധനകളുടെ എണ്ണം 34,14, 888 ആയി. നിലവിൽ 4,17,364 പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. ഇതിൽ 2,35,872 പേർ രണ്ട് ഡോസുകൾ സ്വീകരിച്ചവരാണ്. ഇന്നലെ 10,042 പേർക്കാണ് വാക്സിൻ നൽകിയത്.

