മഞ്ചേശ്വരത്തെ ബിഎസ്‍പി സ്ഥാനാർഥി കെ. സുന്ദര പത്രിക പിൻവലിപ്പിക്കും


മഞ്ചേശ്വരത്തെ ബിഎസ്‍പി സ്ഥാനാർഥി കെ. സുന്ദര ഇന്ന് നാമനിർദേശ പത്രിക പിൻവലിക്കും. ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് സുന്ദര വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ ഭീഷണിയെ തുടർന്നാണ് സുന്ദര പത്രിക പിൻവലിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ബിഎസ്‍പി ജില്ലാ കമ്മിറ്റി ബദിയടുക്ക പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാല്‍ പത്രിക പിന്‍വലിക്കാന്‍ തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സൌഹൃദ സംഭാഷണം മാത്രമാണ് ബിജെപിയുമായി ഉണ്ടായതെന്നും കെ. സുന്ദര മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ബിജെപിയില്‍ ചേര്‍ന്നെന്നും ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed