ബഹ്റൈൻ വഴി സൗദിയിലേയ്ക്ക് പോകുന്പോൾ ശ്രദ്ധിക്കുക


മനാമ:

കഴിഞ്ഞയാഴ്ച്ച സൗദി അറേബ്യയിലേയ്ക്ക് പോകാനായി ബഹ്റൈനിലെത്തി നിരവധി പേർ കുടുങ്ങി പോയിരുന്നു. ഓൺ അറൈവൽ വിസയിൽ ബഹ്റൈനിലേയ്ക്ക് എത്താൻ ശ്രമിച്ചവർക്കാണ് ബുദ്ധിമുട്ട് നേരിട്ടത്. അതേസമയം ബഹ്റൈനിലേയ്ക്ക് സ്പോൺസേർഡ് വിസയോ, ഇ വിസയോ നേരത്തേ എടുത്തുവരുന്നവർക്ക് പ്രശ്നങ്ങൾ നേരിടുന്നില്ലെന്ന് വിവിധ ട്രാവൽ ഏജൻസികൾ അറിയിച്ചു. സാധാരണ ഗതിയിൽ ഇന്ത്യക്കാർക്ക് ബഹ്റൈനിൽ ഓൺ അറൈവൽ വിസ ലഭിക്കില്ലെങ്കിലും, ജിസിസി രാജ്യങ്ങളിൽ റെസിഡന്റ് പെർമിറ്റുള്ളവരിൽ ഉന്നത പ്രഫഷനിൽ ജോലി ചെയ്യുന്നവർക്കാണ് ഇത് ലഭിക്കുന്നതെന്നും, ഇപ്പോഴും ഇത് തുടരുന്നുണ്ടെന്നും ട്രാവൽ മേഖലയിലുള്ളവർ പറയുന്നു. ഒരാഴ്ച്ച മുന്പ് വരെ ഏതൊരു പ്രഫഷനിൽ ഉള്ളവർക്കും ഇത് നൽകിയിരുന്നുവത്രെ. അതാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്. ഇക്കാര്യം അറിയാതെ വന്നു പോയവരാണ് വിമാനത്താവളത്തിൽ കുടുങ്ങി പോയത്. ബഹ്റൈനിലെ വിവിധ അംഗീകൃത ട്രാവൽ ഏജൻസികൾ മുഖേനയും ഹൊട്ടലുകളുടെ സഹായത്തോടെയും സ്പോൺസേർഡ് വിസ ലഭിക്കുന്നുണ്ട്. ഇത്തരം സേവനങ്ങൾക്ക് പ്രത്യേക പാക്കേജും നൽകിവരുന്നുണ്ട്. ബഹ്റൈനിലെത്തി മൂന്ന് കോവിഡ് പരിശോധനയും പൂർത്തിയാക്കി പതിനാല് ദിവസം ഇവിടെ കഴിഞ്ഞതിന് ശേഷമാണ് സൗദി കോസ് വെ വഴി ബഹ്റൈനിൽ നിന്ന് യാത്ര ചെയ്യാൻ സാധിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed