ഖുർആൻ പാരായണമത്സരം സംഘടിപ്പിക്കുന്നു


മനാമ:

പരിശുദ്ധ റമദാനോടനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച് വരുന്ന ഖുർആൻ പാരായണ മത്സരമായ 'തർതീൽ ' ഈ വർഷം വെർച്യുൽ സംവിധാനത്തിലൂടെ സംഘടിപ്പിക്കും. കിഡ്സ് ,ജൂനിയർ സെക്കണ്ടറി ,സീനിയർ വിഭാഗങ്ങളിലായിട്ടാണ് മത്സരം നടക്കുന്നത് .പാരായണത്തിന് പുറമെ ഹിഫ്ള് ,ഖുർആൻ ക്വിസ് ,ഖുർആൻ പ്രഭാഷണം തുടങ്ങിയ ഇനങ്ങളിലും മത്സരമുണ്ട് . സെക്ടർ ,സെൻട്രൽ നാഷനൽ, ഗൾഫ് തുടങ്ങിയ ആർ എസ് സി യുടെ വിവിധ ഘടകങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ  താഴെ ഘടകങ്ങളിൽ നിന്നും വിജയിക്കുന്നവർക്കാണ് ഉയർന്ന ഘടകങ്ങളിൽ മത്സരിക്കാൻ അവസരമുണ്ടാകുക.

വിജയികൾക്ക് ആകർഷണീയമായ സമ്മാനങ്ങളും സാക്ഷ്യ പത്രവും വിതരണം ചെയ്യുന്നതായിരിക്കുമെന്നും, രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും  32135951, 38891805 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ  അറിയിച്ചു. ബഹ്‌റൈൻ തലത്തിൽ ഏറ്റവും മികവ് പുലർത്തുന്ന  മത്‌സരാർത്ഥികൾക്ക് മെയ് 7 ന് ഗൾഫ് അടിസ്ഥാനത്തിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കും. ഇതുമായി ബന്ധപ്പെട്ട് അബ്ദുല്ല രണ്ടത്താണിയുടെ ആദ്ധ്യക്ഷതയില്‍ നടന്ന  യോഗത്തില്‍ ഷാബിർ , ഫൈസൽ കൊല്ലം, ഫൈസൽ അലനല്ലൂർ , ജഹ്ഫർ പട്ടാമ്പി , അഷ്‌റഫ് മങ്കര , ഹബീബ് ഹരിപ്പാട്  ,ഷഹീൻ അഴിയൂർ ,റഷീദ് തെന്നല തുടങ്ങിയവർ സംബന്ധിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed