ഫോർമുല വൺ മത്സരങ്ങൾക്കായി ഒരുക്കങ്ങൾ ഊർജിതം; താരങ്ങൾ എത്തി തുടങ്ങി.


 

മനാമ:

മാർച്ച് 26 മുതൽ 28 വരെയാണ് ഈ സീസണിലെ ആദ്യ ഫോർമുല വൺ കാറോട്ട മത്സരം ബഹ്റൈനിലെ സാഖിറിലുള്ള അന്താരാഷ്ട്ര സർക്യൂട്ടിൽ നടക്കുന്നത്. ഇത്തവണ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവർക്കും, കോവിഡ് രോഗമുക്തി നേടിയവർക്കുമാണ് നേരിട്ട് മത്സരം കാണാൻ സാധിക്കുക. ഫോർമുല വൺ മത്സരത്തിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി പങ്കെടുക്കുന്ന കായികതാരങ്ങളോട് പന്ത്രണ്ട് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. media@bic.com  എന്ന മെയിൽ വിലാസത്തിലേയ്ക്കാണ് മാർച്ച് 22നുള്ളിൽ ചോദ്യങ്ങൾ അയക്കേണ്ടത്. മത്സരത്തിന്റെ ഭാഗമായി നടക്കുന്ന വാർത്താസമ്മേളനത്തിൽ താരങ്ങൾ തെരഞ്ഞെടുക്കപ്പെട്ട പത്ത് ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകും. സിറ്റി സെന്ററിലെ ബിഐസി സ്റ്റാൻഡിൽ നിന്നോ ഓൺലൈൻ ആയോ എഫ് വൺ മത്സരങ്ങൾക്കുള്ള ടിക്കറ്റ് ലഭിക്കും.



You might also like

  • Lulu Exchange
  • Straight Forward

Most Viewed