ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അനുസ്മരണം സംഘടിപ്പിച്ചു


മനാമ:

കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ  കഴിഞ്ഞ ദിവസം നിര്യാതനായ പ്രശസ്ത കഥകളിയാചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ  അനുസ്മരണം സംഘടിപ്പിച്ചു.  ചാപ്റ്റർ പ്രസിഡണ്ട് ഗിരീഷ് കാളിയത്ത് അധ്യക്ഷനായ പരിപാടിയിൽ ബഹ്റൈനിലെ കലാ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. കൊയിലാണ്ടിക്കൂട്ടവും ഗുരുവും തമ്മിലുള്ള ബന്ധം ചെയർമാൻ  കെ ടി സലിം വിശദീകരിച്ചു. ജെ പി കെ തിക്കോടി യോഗം നിയന്ത്രിച്ചു. ചാപ്റ്റർ ജനറൽ സെക്രട്ടറി  ഹനീഫ് കടലൂർ സ്വാഗതവും ഹരീഷ് നന്ദിയും പറഞ്ഞു

You might also like

  • Lulu Exchange
  • Straight Forward

Most Viewed