ബഹ്റൈനിൽ കോവിഡ് മരണങ്ങൾ 489 ആയി


മനാമ:
ബഹ്റൈനിൽ ഇന്ന്  കോവിഡ് കാരണം രണ്ട് മരണം കൂടി രേഖപ്പെടുത്തി. 65, 40 വയസ് പ്രായമുള്ള ബഹ്റൈനി പുരുഷൻമാർക്കാണ് ജീവൻ നഷ്ടമായത്. ഇതുവരെ 489 പേരാണ് കോവിഡ് കാരണം മരണപ്പെട്ടത്. അതേസമയം 281 വിദേശികൾ ഉൾപ്പടെ ഇന്നലെ 686 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6381 ആണ്. ഇന്നലെ 680 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,25, 503 ആയി. 56 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇന്നലെ 15063 പരിശോധനകള്‍ കൂടി നടന്നതോടെ ആകെ പരിശോധനകളുടെ എണ്ണം 33,36, 305 ആയി.  നിലവിൽ 3,61,241 പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. ഇതിൽ 2,19,298 പേർ രണ്ട് ഡോസുകൾ സ്വീകരിച്ചവരാണ്. ഇന്നലെ മാത്രം 11271 പേർ വാക്സിൻ സ്വീകരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed