സൗജന്യടിക്കറ്റുമായി ടീം ഒയാസിസ്
മനാമ:
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ടീം ഒയാസിസ് ടൂർസ് & ട്രാവെൽസും ടീം അൻവർ ക്ലിയറൻസും അർഹരായ 12 പേർക്ക് സൗജന്യ വിമാനടിക്കറ്റുകൾ നൽകുന്നു. ഇതിൽ ബഹ്റൈനിൽ നിന്ന് കോഴിക്കോടേക്കുള്ള ആദ്യത്തെ ടിക്കറ്റ് ബഹ്‌റൈൻ കെഎംസിസി വഴിയാണ് നൽകിയത്. റിഫ കെഎംസിസി പ്രസിഡണ്ട് അബ്ദുൽ അസീസ് ടീം ഒയാസിസ് സി.ഇ.ഒ. അൻവർ സാദിക്കിൽ നിന്നും ടിക്കറ്റ് ഏറ്റു വാങ്ങി. ശംസുദ്ദീൻ വെള്ളികുളങ്ങര, ഒയാസിസ് ട്രാവെൽസ് എക്കർ ബ്രാഞ്ച് മാനേജർ സുരേഷ്, റീഫ കെഎംസിസി ആക്റ്റിംഗ് ജനറൽ സെക്രട്ടറി റഫീഖ്, ഷംനാസ്, സ്മിത എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

