അംഗത്വപ്രചരണത്തിന് മൈത്രി സോഷ്യൽ അസോസിയേഷൻ തുടക്കം കുറിച്ചു
മനാമ:
മൈത്രി സോഷ്യൽ അസോസിയേഷന്റെ ഈ വർഷത്തെ അംഗത്വപ്രചരണ കാമ്പയിന് തുടക്കം കുറിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഡോ. നജീബിന് മൈത്രി പ്രസിഡണ്ട് നൗഷാദ് മഞ്ഞപ്പാറ അംഗത്വം നൽകി കൊണ്ടാണ് ക്യാമ്പയിൻ ആരംഭിച്ചത്. ചടങ്ങിൽ മൈത്രി ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, വൈസ് പ്രസിഡണ്ട് അബ്ദുൽ വഹാബ്, മുൻ പ്രസിഡണ്ട് ഷിബു പത്തനംതിട്ട, സുനിൽ ബാബു, ഷാജഹാൻ, നവാസ് കുണ്ടറ എന്നിവർ പങ്കെടുത്തു.

