ഹോപ്പ് ബഹ്റൈൻ ധനസഹായം നൽകി
മനാമ:
കോവിഡ് ബാധയോടൊപ്പം ടിബിരോഗവും ബാധിച്ച് സൽമാനിയ ഹോസ്പിറ്റലിൽ കഴിഞ്ഞിരുന്ന തെലങ്കാന സ്വദേശിയായ ഭോജണ്ണ ചോപ്പാരിക്ക് തുടർചികിത്സക്കായുള്ള ധനസഹായം ഹോപ്പ് ബഹ്റൈൻ നൽകി. സ്വകാര്യ ക്ലീനിങ് കമ്പനി തൊഴിലാളി ആയ ഭോജണ്ണ സൽമാനിയ ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്. കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഭോജണ്ണക്ക് പിന്നീട് നടത്തിയ പരിശോധനയിൽ ടിബി സ്ഥിരീകരിക്കുകയായിരുന്നു. മൂന്നുമാസത്തിലേറെക്കാലത്തെ ചികിത്സക്ക് ശേഷമാണ് കഴിഞ്ഞ ദിവസം ഭോജണ്ണ ജന്മനാട്ടിലേക്ക് പോയത്. രണ്ടു പെണ്മക്കൾ അടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു ലക്ഷത്തി ഇരുപത്തെണ്ണായിരത്തി മുന്നൂറ്റി ഇരുപത്തിരണ്ട് രൂപയാണ് ഹോപ്പ് പ്രവർത്തകർ നൽകിയത്. ഹോപ്പിന്റെ സഹായതുക ജോയിൻ സെക്രെട്ടറി ഷാജി എളമ്പിലായി കോ ഓർഡിനേറ്റർ സിബിൻ സലീമിന് കൈമാറി.

