ബഹ്റൈൻ സെർബിയ ബന്ധം ശക്തമാക്കുന്നു

മനാമ:
ബഹ്റൈനും സെർബിയയും ഉഭയകക്ഷിബന്ധങ്ങൾ ശക്തമാക്കുന്നു. സെർബിയൻ പ്രസിഡണ്ട് അലക്സാണ്ടർ വുക്ക് നടത്തിയ ബഹ്റൈൻ സന്ദർശനത്തിലാണ് ഈകാര്യത്തിൽ തീരുമാനമായത്. ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിങ്ങ് ഹമദ് ബിൻ ഇസാ അൽ ഖലീഫ, പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുമായി സെർബിയൻ പ്രസിഡണ്ട് കൂടിക്കാഴ്ച്ച നടത്തി. വിവിധ മന്ത്രിമാരുമായും സെർബിയൻ പ്രസിഡണ്ട് ചർച്ചകൾ നടത്തി. സെർബിയയുടെ ഉപപ്രധാനമന്ത്രി ബ്രാനിസ്ലാവ് നെടിമോവിക്കും സെർബിയൻ പ്രസിഡണ്ടിനൊപ്പം ബഹ്റൈൻ സന്ദർശിക്കുന്നുണ്ട്.