ബഹ്റൈനിൽ ഇന്ന് കോവിഡ് കാരണം രണ്ട് മരണം കൂടി രേഖപ്പെടുത്തി


മനാമ:

ബഹ്റൈനിൽ ഇന്ന്  കോവിഡ് കാരണം രണ്ട് മരണം കൂടി രേഖപ്പെടുത്തി. 52 വയസ് പ്രായമുള്ള സ്വദേശി പുരുഷനും, 59 വയസ് പ്രായമുള്ള വിദേശിയുമാണ് മരണപ്പെട്ടത്.  ഇതുവരെ 483 പേരാണ് കോവിഡ് കാരണം മരണപ്പെട്ടത്. അതേസമയം 213 വിദേശികൾ ഉൾപ്പടെ ഇന്നലെ 579 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6250 ആണ്. ഇന്നലെ 501 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,23, 671 ആയി. 59 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇന്നലെ 13694  പരിശോധനകള്‍ കൂടി നടന്നതോടെ ആകെ പരിശോധനകളുടെ എണ്ണം 32,89,371 ആയി.  നിലവിൽ 3,22,508 പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. ഇതിൽ 2,12,117 പേർ രണ്ട് ഡോസുകൾ സ്വീകരിച്ചവരാണ്.

You might also like

  • Straight Forward

Most Viewed