ഓൺലൈൻ മെമ്പേഴ്സ് മീറ്റുമായി ബഹ്റൈൻ കേരളീയ സമാജം

മനാമ:
ബഹ്റൈൻ കേരളീയ സമാജം അംഗങ്ങൾക്കും അസോസിയേറ്റ് മെമ്പർമാർക്കും ഒത്തുചേരാനായി ഓൺലൈൻ മെമ്പേഴ്സ് നൈറ്റ് സംഘടിപ്പിക്കുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു. 2021 മാർച്ച് 19 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ 8.30 മണി വരെ, മുൻകൂട്ടി രജിസ്റ്റർ ചെയ്ത അംഗങ്ങൾക്കും അസോസിയേറ്റ് അംഗങ്ങൾക്കും മാത്രമായി, പ്രശസ്ത ഗായകൻ കല്ലറ ഗോപനും പുത്രി നാരായണിയും നയിക്കുന്ന ഗാനമേള ഉൾപ്പെടെയുള്ള നിരവധി പരിപാടികളുമായിട്ടാണ് ഓൺലൈൻ മീറ്റ് സംഘടിപ്പിക്കുന്നത്.
പ്രശസ്ത അവതാരകനായ രാജ് കലേഷിന്റെ സാന്നിധ്യവും, ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 പേർക്ക് സമാജം വളണ്ടിയർമാർ വീട്ടിൽ എത്തിച്ചു നൽകുന്ന അത്താഴവും പരിപാടിയുടെ ആകർഷണങ്ങൾ ആയിരിക്കും. മാർച്ച് 16ന് മുമ്പായി, ബഹ്റൈൻ കേരളീയ സമാജം ഫേസ്ബുക്ക് പേജിൽ ഉള്ള ഓൺലൈൻ മെമ്പേഴ്സ് നൈറ്റ് രജിസ്ട്രേഷൻ ലിങ്ക് അമർത്തി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന അംഗങ്ങൾക്കാണ് ഈ പരിപാടിയിൽ സംബന്ധിക്കാൻ കഴിയുകയെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, മെമ്പർഷിപ്പ് സെക്രട്ടറി ശരത് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39019935 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.