ഇന്ത്യൻ സ്കൂളും ഇന്ത്യൻ എംബസിയും വിശ്വ ഹിന്ദി ദിവസ് ഓൺ‌ലൈനായി ആഘോഷിച്ചു


മനാമ: ഇന്ത്യൻ സ്കൂളും ഇന്ത്യൻ എംബസിയും സഹകരിച്ച് വിശ്വ ഹിന്ദി ദിവസ് 2021 ഓൺ‌ലൈനായി ആഘോഷിച്ചു. ഹിന്ദി വകുപ്പ് മേധാവി ബാബൂ ഖാൻ സ്വാഗതം പറഞ്ഞു. രണ്ട് ഘട്ടങ്ങളായി നടത്തിയ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ സമാപനമായിരുന്നു പരിപാടികള്‍. ആദ്യ ഘട്ടത്തിൽ ഇന്റർ-സ്കൂൾ മത്സരങ്ങളും സാംസ്കാരിക പ്രവർത്തനങ്ങളും ജനുവരി 4 ന് സംഘടിപ്പിച്ചു. ന്യൂ മില്ലേനിയം സ്കൂൾ, ഏഷ്യൻ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ, ഇബന്‍ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ, ന്യൂ ഹൊറൈസൺ സ്കൂൾ എന്നിവയാണ് മത്സരങ്ങളിൽ പങ്കെടുത്ത മറ്റ് സിബിഎസ്ഇ സ്കൂളുകൾ. മത്സരങ്ങൾക്ക് പുറമെ ദേശസ്നേഹ ഗാനങ്ങൾ പോലുള്ള വൈവിധ്യമാർന്ന പരിപാടികളും ഉണ്ടായിരുന്നു. പ്രൊഫ. ഗണേഷ് ബി പവാർ, പ്രൊഫ. ജയ പ്രിയദർശിനി ശുക്ല എന്നിവരായിരുന്നു വിധികർത്താക്കൾ. അനൂജ ശ്രീനിവാസൻ നന്ദി പറഞ്ഞു. ജനുവരി 10 ന് ഇന്ത്യൻ എംബസിയിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

You might also like

  • Straight Forward

Most Viewed