പുതുവർഷം; അമിതാഘോഷം വേണ്ടെന്ന് ബഹ്റൈൻ
മനാമ
പുതുവര്‍ഷത്തെ സ്വീകരിക്കാന്‍ അമിതമായ ആഘോഷപരിപാടികള്‍ വേണ്ടെന്ന നിര്‍ദേശവുമായി ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം രംഗത്ത്. ഇതിന്റെ ഭാഗമായി ഹൊട്ടലുകളിലും റെസ്റ്റാറാന്റുകളിലും കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍ അതോറിറ്റി നിര്‍ദേശം നല്‍കി. മുന്‍കരുതലുകള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനുള്ള പരിശോധനകളും വിവിധ മന്ത്രാലയങ്ങള്‍ നടത്തും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചിടുമെന്നും പതിനായിരം ദിനാര്‍ വരെ പിഴ ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

