ബഹ്റൈനിൽ ഇന്ന് ഒരു കോവിഡ് മരണം
മനാമ
ബഹ്റൈനിൽ ഇന്നലെ കോവിഡ് മരണങ്ങള്‍ ഒന്നും രേഖപ്പെടുത്തിയില്ല. അതേസമയം 234 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 122 പേര്‍ വിദേശികളാണ്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2014 ആണ്. ഇന്നലെ 161 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 89804 ആയി. 10 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇന്നലെ 9855 പരിശോധനകള്‍ കൂടി നടന്നതോടെ ആകെ പരിശോധനകളുടെ എണ്ണം 23,45,325 ആയി. ഇന്ന് രാജ്യത്ത് 69 വയസ് പ്രായമുള്ള സ്വദേശി കോവിഡ് കാരണം മരണപ്പെട്ടു. ഇതടക്കം നിലവിലെ ബഹ്റൈനില്‍ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത് 352 പേര്‍ക്കാണ്. അതേസമയം കഴിഞ്ഞ 13 ദിവസങ്ങളിലായി 56041 പേരാണ് വാക്സിൻ സ്വീകരിച്ചത്. ഇന്നലെ 1027 പേരാണ് വാക്സിന്‍ സ്വീകരിച്ചത്.

