പത്തനംതിട്ട ഡിസ്ട്രിക്റ്റ്് പ്രവാസി ഗ്ലോബൽ ഫോറം ലോഗോ പ്രകാശനം ചെയ്തു

മനാമ: വിവിധ രാജ്യങ്ങളിലുള്ള പത്തനംതിട്ട ജില്ലയിലെ സാമൂഹിക സാംസ്കാരിക കലാ കായിക രംഗത്ത് പ്രവർത്തിക്കുന്ന പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ഡിസ്ട്രിക് പ്രവാസി ഗ്ലോബൽ ഫോറം ലോഗോ പ്രകാശനം ചെയ്തു. ചടങ്ങിൽ ലോഗോ സാമൂഹിക പ്രവർത്തകനായ ജേക്കബ് തേക്കുതോട് എബ്രഹാം സാമുവേലിനു നൽകി ഉദ്ഘാടനം നിർവഹിച്ചു.
ബഹ്റൈന്റെ വിവിധ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യമായ സുനിൽ കോന്നി, ഷിബു ചെറിയാൻ, എബി തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പത്തനംതിട്ട ജില്ലക്കാരായ പ്രവാസികളുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യമുള്ള പത്തനംതിട്ട ജില്ലക്കാരായ ബഹ്റൈൻ നിവാസികൾ 38356506 എന്ന നന്പറിലാണ് ബന്ധപ്പെടേണ്ടത്.