പടവ് കുടുംബ വേദി ഓൺലൈൻ ക്യാരിക്കേച്ചർ ആന്റ് ആർട്ട് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു
മനാമ: പടവ് കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഓൺലൈൻ ക്യാരിക്കേച്ചർ ആന്റ് ആർട്ട് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. പ്രമുഖ കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ കാർട്ടൂൺ ആന്റ് ക്യാരിക്കേച്ചർ ഡ്രോയിങ് എന്നിവയിൽ പ്രത്യേക ക്ലാസ്സ് എടുത്തു. സൂം ആപ്ലിക്കേഷൻ വഴി ആണ് പരിപാടി സംഘടിപ്പിച്ചത്. പ്രശസ്ത സിനിമ സംവിധായകനും നിർമ്മാതാവും, അഭിനേതാവുമായ നാദിർഷ പരിപാടി ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥി ആയിരുന്ന പിന്നണി ഗായകൻ അൻസാർ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ഗാനം ആലപിച്ചു. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരായ സുബൈർ കണ്ണൂർ, ഗഫൂർ കൈപ്പമംഗലം അൻവർ ഒയാസിസ്, എന്നിവർ ആശംസകൾ നേർന്നു. പരിപാടിയ്ക്ക് പടവ് എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.
