കൊവിഡ് രോഗികൾ അറുപത് ലക്ഷം കടന്നു: ആശങ്കയോടെ രാജ്യം


ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷം കടന്നു. 24 മണിക്കൂറുകൾക്കിടെ 82,170 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ രാജ്യത്ത് 60,74,703 ആയി ഉയര്‍ന്നു. ഇതിൽ 9,62,640 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കൊവിഡ് മുക്തരുടെ എണ്ണം 50 ലക്ഷം കടന്നു. 50,16,521പേര്‍ക്കാണ് രാജ്യത്ത് രോഗം ഭേദമായത്. 24 മണിക്കൂറിനിടെ 1039 പേര്‍ മരണമടഞ്ഞു. ഇതുവരെ 95,542 പേര്‍ കൊവിഡിൽ മരിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 7,19,67,230 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.

You might also like

Most Viewed