ഷോപ്പ് ആന്റ് വിൻ ഓഫറുമായി ലുലു ഹൈപ്പർമാർക്കറ്റ്
മനാമ: ലുലു ഹൈപ്പർമാർക്കറ്റിന്റെ 13ാം വാർഷികാഘോഷത്തിന്റെ രണ്ടാം ഘട്ടം ഷോപ് ആന്റ് വിൻ ഓഫറുകളുമായി ആരംഭിച്ചു. ഒക്ടോബർ ആറ് വരെ നിരവധി ഓഫറുകളാണ് ഇതിന്റെ ഭാഗമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഒന്നര ലക്ഷം ദിനാറിന്റെ ലുലു ഷോപ്പിങ്ങ് ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി നൽകുന്ന ഷോപ്പ് ആന്റ് വിൻ റാഫിൾ ആണ് ആഘോഷത്തിന്റെ മുഖ്യ ആകർഷണം.
ബഹ്റൈനിലെ എട്ട് ലുലു ഹൈപ്പർ മാർക്കറ്റുകളിലും ഈ ഓഫർ ബാധകമാണ്. ഓരോ അഞ്ച് ദിനാറിന്റെ പർച്ചേസിനും നറുക്കെടുപ്പിനായുള്ള റാഫിൾ ലഭിക്കുന്നത്.
