യാത്രാദുരിതങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളീയ സമാജം നിവേദനം നൽകി
നാമ: എയർ ബബിൾ കരാർ നിലവിൽ വന്നിട്ടും നിലനിൽ ക്കുന്ന യാത്രാദുരിതങ്ങൾ പരിഹരിക്കാനാവശ്യപ്പെട്ട് കേരള സർക്കാറിന് ബഹ്റൈൻ കേരളീയ സമാജം നിവേദനമയച്ചു. പ്രശ്ന പരിഹാരങ്ങൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപി ള്ള അറിയിച്ചു.
നിലവിൽ ആരംഭിച്ച കമേർഷ്യൽ സർവ്വീസുകളിൽ യാത്രാ നിരക്ക് കുത്തനെ വർദ്ധിക്കുകയും ആവശ്യത്തിന് സീറ്റുകൾ ലഭ്യമല്ലാത്ത സ്ഥിതി വന്നിരിക്കുകയുമാണെന്നും, ബഹ്റൈനിലെ നോർക്ക ഓഫീസ് പ്രവർത്തിക്കുന്ന കേരളീയ സമാജം ഇത്തരം അടിയന്തിര പ്രാധാന്യമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇത്തരം യാത്രക്കാരുടെ തിരിച്ചു വരവ് വിമാന കന്പനികളുമായി ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കുകയാണെങ്കിൽ കൂടുതൽ സമഗ്രമായ ലിസ്റ്റ് നൽകാൻ സമാജം തയ്യാറാണെന്നും നിവേദനത്തിൽ അറിയിച്ചിട്ടുണ്ട്.
