ബാപ്പു ദ സ്പാർക്കിൾ ക്വിസുമായി ഐസിആർഎഫ്
മനാമ: മഹാത്മാ ഗാന്ധിയുടെ നൂറ്റി അന്പതാം ജന്മദിന വാർഷികത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) മഹാത്മാ ഗാന്ധിയുടെ ജീവിതം, തത്ത്വചിന്ത, കൃതികൾ, തത്ത്വങ്ങൾ എന്നിവയെക്കുറിച്ച് ഒരു ക്വിസ് സംഘടിപ്പിക്കുന്നു. “ബാപ്പു ദ സ്പാർക്കിൾ” എന്ന ക്വിസ് ഓൺലൈനിൽ ആയിരിക്കും നടത്തുക. ക്വിസിൽ ആർക്കും പങ്കെടുക്കാം.
ക്വിസിന്റെ പ്രാഥമിക റൗണ്ട് 2020 സെപ്റ്റംബർ 30 ന് രാത്രി 7.30ന് നടത്തും. ക്വിസിന്റെ അവസാന റൗണ്ട് 2020 ഒക്ടോബർ 3ന് രാത്രി 7.30 ന് നടക്കും.
ഇംഗ്ലീഷ് ഭാഷയിൽ നടത്തുന്ന ഈ ക്വിസ് അവതരിപ്പിക്കുന്നത് അനീഷ് നിർമ്മലൻ, അജയ് നായർ എന്നിവർ ആണ്. ഓൺലൈൻ വഴി സൂം, കഹൂട്ട് എന്നീ
രണ്ട് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ആയിരിക്കും ക്വിസ് നടക്കുന്നത്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 36939596 എന്ന നന്പറിലാണ് ബന്ധപ്പെടേണ്ടത്.
