ടി­ക്കറ്റു­കൾ എവി­ടെ­ പോ­യന്നറി­യാ­തെ­ കു­ഴങ്ങി ബഹ്റൈനിലേക്കുള്ള­ യാ­ത്രക്കാർ


മനാമ: എയർ ബബിൾ കരാർ നിലവിൽ വന്നതിന് ശേഷവും യാത്രാദുരിതത്തിന് ഒരു അറുതിവന്നിട്ടില്ലെന്ന പരാതിയുമായി നിരവധി പേർ. ഓൺലൈനിലൂടെ ടിക്കറ്റുകൾ എടുക്കാൻ ശ്രമിച്ച് പരാജയപ്പെടുന്പോൾ പല ട്രാവൽ ഏജൻസികളും ടിക്കറ്റുകൾ ഇഷ്യൂ ചെയ്യുന്നുവെന്നും പരാതി ഉയർന്ന് തുടങ്ങിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യം മുതലെടുത്ത് പൂഴ്ത്തിവെപ്പ് അടക്കമുള്ള കാര്യങ്ങൾ നടക്കുന്നുണ്ടെന്ന പരാതിയാണ് പലരും ഉന്നയിക്കുന്നത്. 

ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ നാട്ടിൽ നിന്നുള്ള ട്രാവൽ ഏജൻസികൾക്ക് സാധിക്കുന്നില്ലെന്നും പറയുന്നു. എയർ ബബിൾ കരാർ പ്രകാരം യാത്രക്കാരെ കൊണ്ടുവരാൻ അനുമതി ലഭിച്ചിട്ടുള്ള എയർ ഇന്ത്യ, ഗൾഫ് എയർ വിമാന കന്പനികൾ വ്യക്തമായ ഉത്തരം ടിക്കറ്റിനായി സമീപിക്കുന്നവർക്ക് നൽകുന്നില്ല. ഗൾഫ് എയർ വിമാനത്തിൽ നേരത്തേ ഓൺലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അവസാന നിമിഷം യാത്ര കാൻസലായി എന്ന തരത്തിലും സന്ദേശങ്ങൾ വരുന്നുണ്ട്. ഗൾഫ് എയറിന്റെ മൂന്നക്ക ഡിജിറ്റ് ഉള്ള ഫ്ളൈറ്റുകളിൽ സീറ്റ് ബുക്ക് ചെയ്തവർക്കാണ് ഇത്തരം സന്ദേശങ്ങൾ വരുന്നത്. 

അതേസമയം എയർ ബബിൾ കരാർ അനുസരിച്ച് രണ്ടക്ക ഡിജിറ്റ് ഉള്ള വിമാനങ്ങൾ മാത്രമാണ് ഗൾഫ് എയറിന്റേതായി പോകുന്നതെന്നും ഇത് മറച്ച് വെച്ചിട്ടാണ് ഓൺലൈനിലൂടെ ബുക്കിങ്ങ് സ്വീകരിക്കുന്നതെന്നും ഇങ്ങിനെ ചെയ്ത് ബുദ്ധിമുട്ടിലായ ഒരു യാത്രക്കാരൻ ഫോർ പിഎമ്മിനെ അറിയിച്ചു. നിലവിലെ യാത്രാ ദുരിതത്തിന് ഒരു പരിഹാരം കാണണമെന്ന ആവശ്യം സാമൂഹ്യപ്രവർത്തകരുടെ ഇടയിലും ശക്തമാവുകയാണ്. 

You might also like

Most Viewed