ബഹ്റിനിലെ കോവിഡ് പ്രതിരോധമരുന്ന്​ പരീക്ഷണത്തിന് ഭർത്താവിന് പിന്നാലെ ഭാര്യയും രംഗത്ത്


മനാമ : കോവിഡ് മഹാമാരിയെ നേരിടാൻ ബഹ്റൈനിൽ നടക്കുന്ന വാക്സിനേഷൻ പരീക്ഷണത്തിന്റെ ആദ്യ ദിനങ്ങളിൽ തന്നെ ഇതിന് വേണ്ടി തയ്യാറായ പത്തനംതിട്ട തുന്പമൺ സ്വദേശിയായ ക്രിസ്റ്റി വർഗ്ഗീസിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഭാര്യ സജിനി ക്രിസ്റ്റിയും പരീക്ഷണത്തിന്റെ ഭാഗമായി ശ്രദ്ധനേടുന്നു. സെപ്തബർ 14ന് നടന്ന ഇവരുടെ വിവാഹവാർഷികാഘോഷങ്ങളുടെ ഭാഗമായാണ്  ഇന്ന് രാവിലെ എക്സിബിഷൻ സെൻററിൽ സജ്ജീകരിച്ച പ്രത്യേക ലാബിൽ പരീക്ഷണ വാക്സിൻ സജിനി ക്രിസ്റ്റി വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. വാക്സിൻ പരീക്ഷണത്തിന് പൊതുവെ സ്ത്രീകൾ കടന്നു വരാത്ത സന്ദർഭത്തിൽ ആണ് സൽമാനിയ മെഡിക്കൽ കോളേജിലെ കൊവിഡ് ക്രിട്ടിക്കൽ ഐസിയുവിൽ നഴ്സ് ആയ സജിനി പരീക്ഷണത്തിന് തയ്യാറായി മുൻപോട്ടു വന്നത് ഏറെ ശ്രദ്ധേയമാണ്.

പാർശ്വ ഫലങ്ങൾ ഭയന്നും, മരുന്ന് ഫലപ്രദമാണ് എന്ന സംശയത്താൽ പലരും മടിക്കുന്പോൾ ആണ് ഈ യുവ ദന്പതികൾ വാക്സിൻ പരീക്ഷണത്തിന് വേണ്ടി മുന്പോട്ട് വന്നിരിക്കുന്നകത്. പ്രിസ്മ പെയിന്റ്സിൽ മാർക്കറ്റിങ്ങ് എക്സിക്യുട്ടീവായാണ്  ക്രിസ്റ്റി വർഗ്ഗീസ് ജോലി ചെയ്യുന്നത്. ഇദ്ദേഹം ഇതിനകം രണ്ട് ‍ഡോസ് സ്വീകരിച്ച് കഴിഞ്ഞു. നിരവധി മലയാളികളാണ് ബഹ്റൈനിലെ വാക്സിൻ പരീക്ഷണത്തിൽ ഇതിനോടകം പങ്കുചേർന്നിരിക്കുന്നത്. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed