മൈ­ത്രി­ ഇശൽ നി­ലാവ് 2020 സംഘടി­പ്പി­ക്കു­ന്നു­


മനാമ: ബഹ്റൈനിലെ മൈത്രി സോഷ്യൽ അസ്സോസിയേഷൻ മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. സെപ്തംബർ 15 മുതൽ 30 വരെ നീണ്ടു നിൽക്കുന്ന രീതിയിൽ മൈത്രിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് മത്സരം നടക്കുന്നത്. മൂന്ന് വിഭാഗങ്ങളായി തരം തിരിച്ച് എല്ലാവിഭാഗത്തിൽപെട്ട പ്രായക്കാർക്കും പങ്കെടുക്കാവുന്ന രീതിയിൽ ആണ്  ക്രമീകരിച്ചിരിക്കുന്നത്.

സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ വിജയികളെ കൂടാതെ പേജിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ നിന്ന് ഏറ്റവും കൂടുതൽ ലൈക്കും ഷെയറും കിട്ടിയ വീഡിയോക്കും സമ്മാനം ഉണ്ടായിരിക്കും. മത്സരങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 36865786 എന്ന നന്പറിൽ ബന്ധപ്പെടുക. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed