കോവിഡ് വാക്സിൻ: പരീക്ഷണത്തിന്റെ രണ്ടാമത്തെ ഡോസും സ്വീകരിച്ചു ബഹ്‌റൈൻ കെ.എം.സി.സി അംഗം

മനാമ: കെ.എം.സി.സി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് റിയാസ് ഓമാനൂർ കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമായി രണ്ടാമത്തെ ഡോസും സ്വീകരിച്ചു. താല്പര്യമുള്ള എല്ലാ ആളുകളും പരീക്ഷണത്തിന്റെ ഭാഗമാകാൻ മുന്നോട്ട് വരണമെന്ന് റിയാസ് അഭ്യർത്ഥിച്ചു. ബഹ്റൈനോടും ഇവിടെയുള്ള ജനങ്ങളോടുമുള്ള കടപ്പാടിന്റെയും പ്രതിബദ്ധതയുടെയും ഭാഗമായാണ് പരീക്ഷണത്തിൽ പങ്കാളിയായതെന്നും ഇതിൽ സന്തോഷം തോന്നുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷണത്തിന് സ്വമേധയാ സന്നദ്ധനായ റിയാസ് ഒമാനൂരിനെ കെ.എം.സി.സി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാനും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങലും മലപ്പുറം ജില്ലാ കമ്മിറ്റിയും അഭിനന്ദിച്ചു.