ഐ.സി.എഫ് ദാറുൽ ഖൈർ 64ാമത് വീട് താക്കോൽദാനം നടത്തി

മനാമ: തൃശൂർ ജില്ലയിലെ തളിയിൽ നിർദ്ധന കുടുംബത്തിന് ഐ.സി.എഫ് ബഹ്‌റൈൻ കമ്മറ്റി നിർമ്മിച്ച് നൽകിയ ദാറുൽ ഖൈർ ഭവനത്തിന്റെ സമർപ്പണം ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാർ നിർവ്വഹിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഉമ്മയും പഠിക്കുന്ന രണ്ട് ആൺകുട്ടികളും, രണ്ട് പെൺകുട്ടികളും അടങ്ങുന്ന കുടുംബം വർഷങ്ങളായി വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. സയ്യിദ് അൻവർ സാദത്ത് തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടി സ്ഥലം എം.എൽ.എ യു.ആർ പ്രദീപ് ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി അനുഗ്രഹ പ്രഭാഷണം നടത്തി. സമസ്ത തൃശൂർ ജില്ല പ്രസിഡന്റ് താഴപ്ര മൊയ്തീൻ കുട്ടി മുസ്ല്യാർ താക്കോൽദാനം നിർവഹിച്ചു. മുഹ്‌യുദ്ധീൻ സഖാഫി വരവൂർ (വൈസ് പ്രസിഡണ്ട്, കേരള മുസ്ലിം ജമാഅത്ത്) കെ.സി. സൈനുദ്ധീൻ സഖാഫി (പ്രസിഡന്റ് ഐ.സി.എഫ് ബഹ്‌റൈൻ), ഹംസ അൻവരി മോളൂർ (ഖത്തീബ്, തളി ജുമാമസ്ജിദ്) എന്നിവര്‍ ആശംസസന്ദേശം നൽകി.