ഐ.വൈ.സി.സി മെഗാ മെഡിക്കൽ ക്യാന്പിന് മികച്ച പ്രതികരണം

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച ഒരു മാസം നീണ്ടും നിൽക്കുന്ന മെഗാ മെഡിക്കൽ ക്യാന്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഐ.വൈ.സി.സി യുടെ 32ാമത് മെഡിക്കൽ ക്യാന്പാണിത്. സെപ്റ്റംബർ 30ന് അവസാനിക്കുന്ന ക്യാന്പിൽ ഓരോ ദിവസവും 20 മുതൽ 30തോളം ആളുകൾ പങ്കെടുക്കുന്ന രീതിയിലാണ് നിജപ്പെടുത്തിയിരിക്കുന്നത്. പത്തിൽ കൂടുതൽ ടെസ്റ്റുകളും ഡോക്ടറുടെ പരിശോധനയും സൗജന്യമായി നൽകുന്നു എന്നതാണ് ക്യാന്പിന്റെ പ്രത്യേകത.
അദ്ലിയയിലെ അൽ ഹിലാൽ ഹോസ്പിറ്റൽ ബ്രാഞ്ചിൽ മെഗാ ക്യാന്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഐ.ഒ.സി ദേശീയ പ്രസിഡണ്ട് മുഹമ്മദ് മൻസൂർ നിർവഹിച്ചു. സാമൂഹിക പ്രവർത്തകനും ഐ.ഒ.സി ജനറൽ സെക്രട്ടറിയുമായ ബഷീർ അന്പലായി മുഖ്യപ്രഭാഷണം നടത്തി. ഐ.വൈ. സി.സി ദേശീയ പ്രസിഡണ്ട് അനസ് റഹീം അദ്ധ്യക്ഷനായിരുന്നു. ഡോ.രാഹുൽ അബ്ബാസ്, ഐ.വൈ.സി.സി ആക്ടിങ് സെക്രട്ടറി സന്തോഷ് സാനി, ട്രഷർ നിധീഷ് ചന്ദ്രൻ, ചാരിറ്റി വിങ് കൺവീനർ മണിക്കുട്ടൻ എന്നിവരും ഉദ്ഘാടന പരിപാടിക്ക് നേതൃത്വം നൽകി. കൂടുതൽ വിവരങ്ങൾക്ക് 38285008 എന്ന നന്പറിലാണ് ബന്ധപ്പെടേണ്ടത്.