വിദ്യാലയങ്ങൾ തുറക്കുന്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ നൽകി ബഹ്റൈൻ

മനാമ: രാജ്യത്ത് പ്രവർത്തനങ്ങൾ ആരംഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ ബഹ്റൈൻ ഗവൺമെന്റ് പ്രഖ്യാപ്പിച്ചു. സെപ്തംബർ 20 മുതൽക്കാണ് അധ്യാപകരോട് ഗവൺമെന്റ് വിദ്യാലയങ്ങളിൽ എത്താൻ ആവശ്യപ്പെട്ടിരിക്കുന്നതെങ്കിൽ സ്വകാര്യ വിദ്യാലയങ്ങൾ പ്രവർത്തനമാരംഭിച്ച സാഹചര്യത്തിലാണ് മാർഗനിർദേശങ്ങൾ പുറത്ത് വന്നിട്ടുള്ളത്. ചില സ്വകാര്യ വിദ്യാലയങ്ങളിൽ ഓൺലൈൻ ക്ലാസിന് പുറമേ നേരിട്ടും വിദ്യാർത്ഥികൾ എത്തിതുടങ്ങിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് നൽകേണ്ട ഗതാഗത സൗകര്യത്തെ കുറിച്ചും, വിദ്യാലയങ്ങളിൽ നടത്തേണ്ട ശുചീകരണ ക്രമീകരണങ്ങളെ കുറിച്ചും, സാമൂഹിക അകലം പാലിക്കേണ്ടതിനെ പറ്റിയുമൊക്കെ മാർഗനിർദ്ദേശരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിർദ്ദേശങ്ങൾ രക്ഷിതാക്കളിലും എത്തിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഇംഗ്ലീഷിൽ അന്പത് പേജുള്ള മാർഗനിർദ്ദേശ രേഖ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ ലഭ്യമാണ്. കോവിഡ് വ്യാപനത്തിന്റെ തോതിലുണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് നിർദ്ദേശങ്ങളിലും മാറ്റം വരുമെന്ന് അധികൃതർ അറിയിച്ചു.