വേനൽകാല ബോധവത്കരണം നടത്തി ഐ.സി.ആർ.എഫ്

മനാമ: ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് നടത്തിവരുന്ന വേനൽകാല ബോധവത്കരണ പരിപാടികളുടെ ഭാഗായി നൂറ്റി അറുപതോളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും, ബിസ്കറ്റും വിതരണം ചെയ്തു. ഇത് ഈ പരന്പരയിലെ 9ാംമത്തെ പരിപാടിയാണ്.
ഹമാലയിൽ ഉള്ള യു.എ.ഇ. അംബാസഡർ റെസിഡൻസ് പ്രൊജക്റ്റ് വർക്ക് സൈറ്റിൽ വെച്ച് നടന്ന ബോധവത്കരണ പരിപാടിയിൽ കോവിഡ് −19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ളെയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും വിതരണം ചെയ്തു.
രാജ്യത്തെ വിവിധ വർക്ക് സൈറ്റുകളിൽ സെപ്തംബർ മാസം അവസാനം വരെ ഈ പ്രതിവാര പരിപാടി തുടരുമെന്ന് ഐസിആർഎഫ് അധികൃതർ അറിയിച്ചു. ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത്, ഐ.സി.ആർ.എഫ്. വള
ന്റീർ മുരളീകൃഷ്ണൻ കൂടാതെ ബഹ്‌റൈൻ ബയാൻ സ്കൂളിലെ വിദ്യാർത്ഥികൾ എന്നിവരും ഇതിൽ പങ്കെടുത്തു.