സിജി ബഹ്റൈൻ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ


മനാമ: വിദ്യാഭ്യാസ −തൊഴിൽ പരിശീലന മാർഗ ദർശന രംഗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സേവന സംഘടന ആയ സിജി ഇന്റർനാഷണലിന്റെ ബഹ്‌റൈൻ ഘടകം 2020−2022 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷിബു പത്തനംതിട്ട ചെയർമാനായി തുടർന്ന കമ്മിറ്റിയിൽ പി.വി മൻസൂർ ആണ് ചീഫ് കോ−ഓർഡിനേറ്റർ. കരിയർ വിദ്യഭ്യാസ ഗൈഡൻസ് മേഖലകളിൽ വേറിട്ട പദ്ധതികൾ ജനകീയമായി നടപ്പിലാക്കാനും സംഘടനാ സന്ദേശം കൂടുതൽ പേരിൽ എത്തിക്കുന്നതിനും പദ്ധതികൾ നടപ്പിൽ വരുത്താൻ ജനറൽ ബോഡി തീരുമാനിച്ചു.

മറ്റു ഭാരവാഹികൾ: യൂസുഫ് അലി, അലി സൈനുദ്ധീൻ (വൈസ് ചെയർമാൻ), നൗഷാദ് അടൂർ (ഫിനാൻസ് സെക്രട്ടറി), നൗഷാദ് അമാനത്ത് (ഹ്യൂമൻ റിസോഴ്സസ്), യൂനുസ് രാജ് (കരിയർ ആൻഡ് ലേർണിംഗ്), നിസാർ കൊല്ലം (കരിയർ ആൻഡ് ലേർണിംഗ്), നിയാസ് അലി (ക്രീയേറ്റീവിറ്റി ലീഡർഷിപ്പ്), ഷംജിത്ത് തിരുവ
ങ്ങോത്ത് (ക്രീയേറ്റീവിറ്റി ലീഡർഷിപ്പ്), ഖാലിദ് മുസ്തഫ (പബ്ലിക് റിലേഷൻസ്), ഷാനവാസ് പുത്തൻവീട്ടിൽ (മീഡിയ), ധൻജീബ് അബ്ദുൽ സലാം (ഇൻഫർമേഷൻ ടെക്നോളജി), അമീർ മുഹമ്മദ് (സോഷ്യൽ ആക്ഷൻ ഫോർ ഗ്രാസ് റൂട്ട് എംപവർമെന്റ്). ഷിബു പത്തനംതിട്ട അധ്യക്ഷനായിരുന്ന യോഗത്തിൽ യൂസഫ് അലി സ്വാഗത
വും മൻസൂർ പി.വി നന്ദിയും പറഞ്ഞു. ഷാനവാസ് സൂപ്പി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 20 വർഷത്തിൽ അധികമായി ബഹ്റൈനിൽ പ്രവർത്തിക്കുന്ന സിജിയെ പറ്റി അറിയാൻ മൻസൂർ പി.വി (39835230), ഷിബു പത്തനംതിട്ട (39810210)എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed