ഇന്ത്യൻ ചാർട്ടേർഡ് അക്കൗണ്ട്സ് പരീക്ഷയുടെ സെന്ററായി ഇനി ബഹ്റൈനും


മനാമ : ഇനി മുതൽ ഇന്ത്യൻ ചാർട്ടേർഡ് അക്കൗണ്ടന്റ് പരീക്ഷകൾ ബഹ്റൈനിൽ നിന്നും എഴുതാൻ സാധിക്കുമെന്ന് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യൻ (ICAI) അറിയിച്ചു. വർഷത്തിൽ മെയ്, നവംബർ മാസങ്ങളിൽ നടക്കാറുള്ള ഈ പരീക്ഷകളിൽ ആകെ 75000 വിദ്യാർത്ഥികളാണ് പങ്കെടുക്കാറുള്ളത്. ബഹ്റൈനിൽ പരീക്ഷയ്ക്കുള്ള സെന്റർ അനുവദിച്ചത് ചാർട്ടേർഡ് അക്കൗണ്ടൻസി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ ആശ്വസകരമായ തീരുമാനമാണെന്നും ഇനി പരീക്ഷയെഴുതാൻ ഇന്ത്യയിലേയ്ക്കോ ദുബൈയിലേയ്്ക്കോ പോകേണ്ട ആവശ്യമില്ലെന്നും ബഹ്റൈനിലെ ഇന്ത്യൻ ചാർട്ടേർഡ് അക്കൗണ്ടന്റ്സ് അസോസിയേഷൻ പ്രസിഡണ്ടായ അജയ് കുമാർ ചെറ്റുവെട്ടി അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ബഹ്റൈനിൽ നിന്നും യാത്ര ചെയ്യാൻ പറ്റാത്ത വിദ്യാർത്ഥികൾക്കും പുതിയ തീരുമാനം ഗുണകരമാകും. ഇതോടൊപ്പം വരുംദിവസങ്ങളിൽ സൗദി അറേബ്യയിൽ നിന്നുള്ള വിദ്ധ്യാർത്ഥികൾക്കും ബഹ്റൈൻ സെന്ററിൽ നിന്ന് പരീക്ഷയെഴുതാൻ സാധിക്കും. ബഹ്റൈൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ബാങ്കിങ്ങ് ആന്റ് ഫിനാൻസ് ആണ് പരീക്ഷാനടത്തിപ്പിനായി സഹകരിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed