ബഹ്റൈനിൽ മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്തത് 22462 കേസുകൾ


മനാമ: ഇന്ന് വൈകുന്നേരം ബഹ്റൈൻ സമയം മൂന്ന് മണി വരെയുള്ള വിവരപ്രകാരം രാജ്യത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. 41 വയസ് പ്രായമുള്ള സ്വദേശി വനിതയാണ് ഇന്ന് മരിച്ചത്. ഇന്നലെ രാത്രിയോടെ രണ്ട്  മരണങ്ങൾ കൂടി സ്ഥിരീകരിച്ചിരുന്നു. 78 വയസുള്ള ബഹ്റൈനി സ്വദേശിയും, 50 വയസ് പ്രായമുള്ള വിദേശിയുമാണ് മരണപ്പെട്ടത്. ഇതോടെ ആകെ മരണ സംഖ്യ 184 ആയി.  ഇന്നലെ 377പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 138പേർ വിദേശികളാണ്. 

അതേസമയം 423 പേർക്ക് രോഗമുക്തി ലഭിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 45589 ആയി. 3265 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. 32പേരാണ് ഗുരുതരാവസ്ഥയിൽ ഉള്ളത്. ഇന്നലെ 9166 പരിശോധനകൾ കൂടി നടത്തിയതോടെ ആകെ പരിശോധ
നകളുടെ എണ്ണം 1029969 ആയി. അതേസമയം രാജ്യത്ത് മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് ഇതുവരെയായി 22462 കേസുകൾ രജിസ്റ്റർ ചെയ്തതായി ആഭ്യന്ത
ര മന്ത്രാലയം അധികൃതർ അറിയിച്ചു. മുഹറഖ് ഗവർണറേറ്റിൽ മാത്രം 5670 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed