കേരളത്തിൽ ഇന്ന് 1908 പേർക്ക് കോവിഡ്: 1718 പേർക്ക് സന്പർക്കത്തിലൂടെ രോഗം
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1908 പേർക്ക് കോവിഡ്−19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 397 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 241 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 200 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 186 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 143 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 133 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 119 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 116 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 106 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 104 പേർക്കും, കാസർകോട് ജില്ലയിൽ നിന്നുള്ള 85 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 39 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 29 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 10 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
അഞ്ച് മരണങ്ങളാണ് ഇന്ന് കോവിഡ്−19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 19ന് മരണമടഞ്ഞ തിരുവനന്തപുരം ഗാന്ധിപുരം സ്വദേശി ശിശുപാലൻ (80), തിരുവനന്തപുരം പൂജപ്പുര സ്വദേശി ഷാനവാസ് (49), ആഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് എടവറാട് സ്വദേശി ദാമോദരൻ (80), കൊല്ലം അഞ്ചൽ സ്വദേശി ദിനമണി (75), ആഗസ്റ്റ് 14ന് മരണമടഞ്ഞ ആലപ്പുഴ ചെട്ടികാട് സ്വദേശി റോബർട്ട് (75) എന്നിവരുടെ പരിശോധനാഫലം കോവിഡ്−19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 223 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻ.ഐ.വി. ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 35 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 105 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1718 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 160 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 367 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 223 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 178 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 171 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 122 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 120 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 107 പേർക്കും, കോഴിക്കോട് ജില്ലയില്നിന്നുള്ള 104 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 103 പേർക്കും, പത്തനംതിട്ട ജില്ലയില് നിന്നുള്ള 95 പേർക്കും, കാസർകോട് ജില്ലയിൽ നിന്നുള്ള 83 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 31 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 11 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 3 പേർക്കുമാണ് ഇന്ന് സന്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

