വേനൽകാല ബോധവത്കരണ പരിപാടികൾ ഊർജിതമാക്കി ഐസിആർഎഫ്
മനാമ: ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് അറുപതോളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും, ബിസ്കറ്റും വിതരണം ചെയ്തു. ജുഫൈറിൽ ഉള്ള ഒരു ഹോട്ടൽ ആന്റ് അപ്പാർട്ട്മെന്റ് വർക്ക് സൈറ്റിൽ വെച്ച് നടന്ന പരിപാടിയിൽ കോവിഡ് −19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ളെയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും വിതരണം ചെയ്തിട്ടുണ്ട്. വിവിധ വർക്ക് സൈറ്റുകളിൽ ഓഗസ്റ്റ് അവസാനം വരെയാണ് ഈ പ്രതിവാര പരിപാടി നടത്തുന്നത്. ഐ.സി.ആർ.എഫ്. ചെയർമാൻ അരുൾദാസ് തോമസ്, ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത്, എന്നിവരോടൊപ്പം ഐ.സി.ആർ.എഫ്. വളണ്ടിയർമാരായ സുനിൽ കുമാർ, മുരളീകൃഷ്ണൻ, ക്ലിഫ്‌ഫോർഡ് കൊറിയ, ചെന്പൻ ജലാൽ, പവിത്രൻ നീലേശ്വരം എന്നിവർ പങ്കെടുത്തു.

